എവിടെയും മത്സരിക്കാന്‍ തയ്യാറെന്ന് കെ.മുരളീധരന്‍
 



തൃശൂര്‍: സ്ഥാനാര്‍ത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരണവുമായി കെ മുരളീധരന്‍. താന്‍ എവിടെ മത്സരിക്കാനും തയ്യാര്‍ ആണെന്നാണ് കെ മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥിത്വത്തിലെ മാറ്റം കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് താല്‍ക്കാലിക വിരാമമായി.

എന്നാല്‍ വടകരയില്‍ നിന്ന് മാറ്റിയതില്‍ കെ മുരളീധരന് അതൃപ്തിയുണ്ടെന്ന് തന്നെയാണ് സൂചന. അതേസമയം പാര്‍ട്ടി തീരുമാനത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തിരിക്കുന്നു. കെ മുരളീധരന്റെ സഹോദരിയും, അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ ബിജെ പി പ്രവേശത്തെ തുടര്‍ന്നാണ് മുരളീധരന്റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.

ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയില്‍ നിര്‍ത്തി മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരില്‍ ടിഎന്‍ പ്രതാപനെ മാറ്റി കെ. മുരളീധരനെ ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ വകടര മണ്ഡലത്തില്‍ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പില്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാന്‍ കെ മുരളീധരന്‍ തയ്യാറായിരുന്നില്ല. ഇതോടെ തന്നെ മുരളീധരന്റെ അതൃപ്തി വ്യക്തമായിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന നിലയിലാണ് താന്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media