ശബരിമലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു
പത്തനംതിട്ട: ശബരി മലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു. ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ വരുമാനം പത്ത് കോടി കവിഞ്ഞിരുന്നു. അരവണ, അപ്പം വിതരണവും നാളീകേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വരുമാനം വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
നവംബര്‍ 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസത്തുള്ളില്‍ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വില്‍പ്പനയിലൂടെയാണ് കൂടുതല്‍ വരുമാനം. നട വരവിലും വര്‍ധനയുണ്ടായി. ലേലത്തില്‍ പോകാതിരുന്ന നാളീകേരം ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തില്‍ പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ വര്‍ധനയുണ്ടായി. തിരക്ക് വര്‍ധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് കരുതുന്നത്.