കോഴിക്കോട്: പത്രപ്രവര്‍ത്തന രംഗത്തും ട്രേഡ് യൂണിയന്‍് രംഗത്തും അര നൂറ്റാണ്ട് പിന്നിട്ട മാതൃഭൂമി ലേഖകനും ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയുമായ ഡോ. എം.പി പത്മനാഭനെ പൗരാവലി ആദരിക്കുന്നു. ജൂണ്‍ 28ന് വൈകിട്ട് നാലിന് ഹോട്ടല്‍ കിംഗ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എഐസിസി അംഗം പി.വി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിക്കും. മാതൃഭൂമി മാനെജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ ഡോ.എം.പി.പത്മാനാഭനെ പൊന്നാടയണിയിക്കും.
ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.വി.ജോഷ്വ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സജീവന്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയംഗങ്ങളായ അഡ്വ.എം.രാജന്‍, എം.കെ.ബീരാന്‍,സംസ്ഥാന സെക്രട്ടറി എം.പി.ജനാര്‍ദ്ദനന്‍ ജില്ലാ പ്രസിഡന്റ് കെ. രാജീവ്, എന്നിവര്‍ സംസാരിക്കും.