മയക്കുമരുന്ന് കേസ്: റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ് എന്നിവര്‍ക്ക് എന്‍സിബി നോട്ടീസയച്ചു


മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് അയച്ചു. സെപ്തംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്. കള്ളപ്പണക്കേസിലും റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ്,രവി തേജയെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയും ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ എട്ടിന് ഹാജരാകാനാണ് എന്‍സിബി റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ്,രവി തേജ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംവിധായകന്‍ പുരി ജഗനാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്. കേസിലും റാണ ദഗുബാട്ടിയെയും രാകുല്‍ പ്രീതിനെയും രവി തേജയെയും ഇഡി ചോദ്യം ചെയ്യും. രാകുലിനോട് സെപ്തംബര്‍ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media