മുംബൈ: നവംബര്‍ മാസത്തെ ആദ്യ വ്യാപര ദിവസമായ തിങ്കളാഴ്ച ഓഹരി വിപണിയില്‍ മികച്ച തുടക്കം. സെന്‍സെക്സ് 496.09 പോയന്റ് ഉയര്‍ന്ന് 59803 പോയന്റിലും നിഫ്റ്റി 144.80 പോയന്റ് ഉയര്‍ന്ന് 17816.50 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ബാങ്ക്, എനര്‍ജി, ഐ.ടി. തുടങ്ങിയ മേഖലയിലെ ഓഹരികള്‍ നേട്ടത്തിലാണ്.
ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്റ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്.സി.എല്‍ ടെക്, മാരുതി, ടി.സി.എസ്, എച്ച്.ഡി.എഫ്.സി, സണ്‍ഫാര്‍മ, ഐ.ടി.സി. തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എം ആന്‍ഡ് എം, നെസ്ലെ, റിലൈന്‍സ്, ബജാജ് ഫിന്‍, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേരിയ നഷ്ടത്തിലും വ്യാപാരം പുരോഗമിക്കുന്നു.