ഹരിത മുന്‍ ഭാരവാഹികളുടെ പരാതി;
ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വനിത കമ്മിഷന്‍
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുന്‍ ഹരിത ഭാരവാഹികളുടെ പരാതിയില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പൊലീസിന്റെ ഭാഗത്ത് നിന്ന് പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. പരാതിക്കാരെയും എതിര്‍കക്ഷികളെയും ഈ മാസം 11 ന് സിറ്റിംഗില്‍ വിളിപ്പിക്കുമെന്നും പി സതീദേവി വ്യക്തമാക്കി.ു
സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുന്‍ ഹരിത നേതാക്കള്‍ തിങ്കളാഴ്ച മൊഴി നല്‍കും. മറ്റന്നാള്‍ രാവിലെ 11 മണിക്ക് വനിതാ കമ്മിഷന് മൊഴി നല്‍കാന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ എത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന വനിത കമ്മിഷണറെ മെഗാ അദാലത്തില്‍ ഹരിത നേതാക്കളുടെ മൊഴിയെടുക്കും.
സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീര്‍ മുതുപറമ്പില്‍, വി എ വഹാബ് എന്നിവര്‍ക്കെതിരെയാണ് മുന്‍ ഹരിത നേതാക്കള്‍ പരാതി നല്‍കിയിട്ടുള്ളത്. ഇവരുടെ പരാതിയിന്മേലാണ് തിങ്കളാഴ്ച വനിത കമ്മിഷന്‍ മൊഴിയെടുക്കുന്നത്.