സന്ദര്‍ശക വിസക്ക് അനുമതി; ടൂറിസ്റ്റുകളെ
വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങുന്നു
അബൂദബി: സന്ദര്‍ശക വിസക്ക് അനുമതി നല്‍കിയതോടെ യുഎഇയിലെ ടൂറിസം മേഖല ഉണരുന്നു. ടൂറിസ്റ്റ് സീസണ്‍് ആരംഭിക്കാനിരിക്കെ ഹോട്ടല്‍ മുറികളുടെ റിസര്‍വേഷന്‍ വര്‍ധിച്ചു തുടങ്ങി. ഒക്ടോബറില്‍ എക്‌സ്‌പോ 2020 ആരംഭിക്കും. ലോക സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതായിരിക്കും എക്‌സ്‌പോ 2020.
കോവിഡ് ടൂറിസം, വ്യോമയാനം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ യുഇഇക്ക് വരുത്തിവച്ച മാന്ദ്യം ഏറെയാണ്. എന്നാല്‍ കോവിഡിനെ ശക്തമായി ചെറുത്തു നില്‍ക്കാന്‍ യുഎഇക്കായി. അതുകൊണ്ടു തന്നെ ടൂറിസ്റ്റുകള്‍ക്ക് ഭയമില്ലാതെ കടന്നുവരാം. ഐപിഎല്‍, 20-20 കോകകപ്പ് എന്നിവയും യുഎയിലാണ് നടക്കാനിരിക്കുന്നത്. ഇതിനു പുറമെ യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും അരങ്ങൊരുങ്ങുകയാണ്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളും വിനോദ പരിപാടികളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. വിനോദ - കലാ - കായിക പരിപാടികളും സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരുക്കും.