ഒമിക്രോണിന് പിന്നാലെ വരുന്നു ഇരട്ടി വ്യാപന ശേഷിയുള്ള "ഇഹു", 


കോവിഡ്  ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍  നിര്‍ത്തിയിരിയ്ക്കുകയാണ്.  ആ അവസരത്തില്‍ ഞെട്ടിക്കുന്ന മറ്റൊരു  വാര്‍ത്തയാണ്  ഫ്രാന്‍സില്‍നിന്നും പുറത്തുവരുന്നത്‌. 

ഒമിക്രോണിനു പിന്നാലെ  കൊറോണ വൈറസിന്‍റെ മറ്റൊരു  വകഭേദമായ  ‘ഇഹു’ (IHU)   ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്.  

ലോകത്ത്  ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും കണ്ടെത്തിയിരിയ്ക്കുന്നത്.  b.1.640.2 (ഇഹു- IHU)) എന്ന വകഭേദമാണ് ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിൽ കണ്ടെത്തിയത്. 

IHU എന്ന് പേരിട്ടിരിക്കുന്ന, B.1.640.2 വേരിയന്‍റ്  മെഡിറ്ററേനി ഇഹു ഇൻഫെക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് വിദഗ്ധരാണ് (institute IHU Mediterranee Infection) കണ്ടെത്തിയത്.  അതിനാലാണ് b.1.640.2 എന്ന വകഭേദത്തിന് ഇഹു  (IHU) എന്ന് പേരിട്ടത്. ഡബ്ല്യൂഎച്ച്ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.

ഗവേഷകർ പറയുന്നതനുസരിച്ച്   46 മ്യൂട്ടേഷനുകൾ  സംഭവിച്ച ഈ വകഭേദത്തിന്  പ്രതിരോധശേഷി കൂടുതലാണ്. അതായത്  ഒമിക്രോണിനേക്കാൾ കൂടുതൽ ഇത്  വാക്സിനുകളെ  പ്രതിരോധിക്കും.   

 പുതിയ വകഭേദമായ ഇഹുവിന്  ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തൽ. ഫ്രാൻസില്‍ ഇതിനോടകം  12 പേരിൽ ഈ വൈറസ് കണ്ടെത്തി.  ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ഫ്രാൻസിലെത്തിയ ആളിലാണ് ഈ വൈറസ്  ആദ്യം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

 ഒമിക്രോണ്‍ ഇതിനോടകം  നൂറോളം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു.  ഇന്ത്യയില്‍  
ഇതുവരെ 1900 പേർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media