ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന് ഇന്ത്യയില്‍ ഉപയോഗ അനുമതി
ന്യൂഡെല്‍ഹി: പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ കൊവിഡ് വാക്‌സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കി. ഒറ്റ ഡോസ് വാക്‌സീനാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്‌സീന് അനുമതി നല്‍കിയ കാര്യം അറിയിച്ചത്. രാജ്യത്ത് ഉപയോഗ അനുമതി നല്‍കുന്ന ആദ്യ സിംഗിള്‍ ഡോസ് വാക്‌സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ലാബിലാണ് ജോണ്‍സണ്‍സ് വാക്‌സിന്‍ ലഭ്യമാകുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിനാണിത്. നിലവില്‍ രാജ്യത്ത് കൊവിഷീല്‍ഡ്, കൊവാക്‌സീന്‍, സ്പുട്‌നിക് എന്നീ വാക്‌സീനുകള്‍ക്കാണ് അനുമതിയുള്ളത്. അതേസമയം നോവാവാക്‌സും അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.