സ്‌പ്രിംക്ലറി’ന്റെ സ്ഥാപകൻ മലയാളിയായ രാജി തോമസ് ശതകോടിശ്വരൻ .



അമേരിക്കയിലെ പ്രശസ്തമായ ‘ന്യൂയോർക്ക് സ്റ്റോക്‌ എക്സ്‌ചേഞ്ചി’ൽ ഓഹരികൾ ലിസ്റ്റ് ചെയ്ത് രണ്ടാം നാൾ ടെക് കമ്പനിയായ ‘സ്‌പ്രിംക്ലറി’ന്റെ സ്ഥാപകൻ മലയാളിയായ രാജി തോമസ് ശതകോടീശ്വരനായി. രണ്ടാം ദിവസം ഓഹരി വില 12 ശതമാനം ഉയർന്ന് 19.64 ഡോളറായതോടെ സ്‌പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജിയുടെ ആസ്തിമൂല്യം 104 കോടി ഡോളറിലെത്തി. അതായത്, 7,700 കോടി രൂപ! രാജി തോമസിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ ‘സോഫ്റ്റ്‌വേർ ആസ് എ സർവീസ്’ (സാസ്) കമ്പനിയാണ് . തങ്ങൾ പ്രവർത്തിക്കുന്ന ‘കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്‌മെന്റ്’ എന്ന വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.പോണ്ടിച്ചേരി എൻജിനീയറിങ് കോളേജിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ ശേഷം ഏതാനും കമ്പനികളിൽ ജോലി ചെയ്ത ഇദ്ദേഹം  2009 സെപ്റ്റംബറിലാണ് സ്‌പ്രിംക്ലറിന് കമ്പനിക്ക് തുടക്കമിട്ടത് .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media