അര്‍ജ്ജുനായി നദിയില്‍ തെരച്ചിലിന് ബൂം എക്‌സവേറ്റര്‍, 61 അടി ദൂരത്തിലും ആഴത്തിലും പരിശോധന നടത്താം
 


മംഗലാപുരം: ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തെരച്ചില്‍ തുടരും. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്‌സാവേററര്‍ എത്തി. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹ ഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചില്‍. നദിക്കരയില്‍ നിന്ന് 40മീറ്റര്‍ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു..

വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാല്‍ ദൗത്യത്തിന്റെ ഭാഗമാകും.നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തെരച്ചില്‍ നടത്താന്‍ ആയിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുണ്ട്. പുഴയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിഡയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോട്വയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media