വിപണി സൂചികകളില്‍ നേട്ടം തുടരുന്നു
മുംബൈ: രാജ്യത്തെ വിപണി സൂചികകളില്‍ നേട്ടം തുടരുന്നു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 80 പോയിന്റ് ഉയര്‍ന്ന് 52,984 എന്ന നിലയിലെത്തി. നിഫ്റ്റി19 പോയിന്റ് ഉയര്‍ന്ന് 15,873 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു.
ഐടി ഓഹരികളാണ് ഇന്ന് നേട്ടം കൈാവരിക്കുന്നത്. എല്‍ ആന്‍ഡ് ടി (1.93 ശതമാനം), ഇന്‍ഫോസിസ് (1.08 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (1.06 ശതമാനം) ഓഹരികള്‍ സെന്‍സെക്സില്‍ മുന്നിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ചാ നിരക്ക് 14 മുതല്‍ 16 ശതമാനം വരെ ഐടി കമ്പനികള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഓഹരികളിലെ കുതിപ്പ്. നേരത്തെ, 12 മുതല്‍ 14 ശതമാനം വരെയായിരുന്നു കമ്പനികള്‍ വരുമാനം വളരുമെന്ന് പ്രവചിച്ചത്.
അതേസമയം തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിന് ശേഷം കിറ്റെക്‌സിന്റെ ഓഹരി സമ്മര്‍ദത്തിലായി. അഞ്ച് ശതമാനം നഷ്ടത്തില്‍ 195 രൂപ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. ഇന്‍ഫോടെക്, വിപ്രോ, ഏഞ്ചല്‍ ബ്രോക്കിംഗ്, ടാറ്റ ഇലക്‌സി, തുടങ്ങി 22 കമ്പനികളാണ് ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.