രാജ്യത്ത് പുതിയതായി 39097 കോവിഡ് രോഗികള്‍; 35087 പേര്‍ക്ക് രോഗമുക്തി
ഡെല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39097 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35087 പേര്‍ രോഗമുക്തി നേടി. ഈ സമയത്തിനിടെ 546 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവില്‍ 4,08,977 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം 42,78,82,261 പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ബ്രസീല്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ മരുന്നു കമ്പനികളുമായുള്ള കരാറുകള്‍ ഭാരത് ബയോടെക്ക് റദ്ദാക്കി. ബ്രസീലിന് കൊവാക്‌സിന്‍ നല്‍കാന്‍ രണ്ട് കമ്പനികളുമായി ഉണ്ടാക്കിയ ധാരണപത്രം ആണ് റദ്ദാക്കിയത്. കൊവാക്‌സിന്‍ വാങ്ങാന്‍ ആയി ഉണ്ടാക്കിയ കരാറില്‍ ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ബ്രസീലിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ ആന്‍വിസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നും ഭാരത്ബയോടെക്ക് അറിയിച്ചു.