ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ
ലോകത്തിലെ ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് മരണം ഒമിക്രോൺ വകഭേദം സ്ഥീരീകരിച്ച രോഗിയാണെന്ന് വ്യക്തമാക്കിയത്. ഒമിക്രോൺ രോഗബാധ വർധിക്കുന്നതിനാൽ ലണ്ടനിൽ സ്കൂളുകൾ അടക്കാനാണ് സാധ്യത.
ഡിസംബറോടെ ഇംഗ്ലണ്ടിൽ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒമിക്രോൺ പ്രതിരോധത്തിനായി തയ്യാറെടുക്കുകയാണ്. വിമാനത്താവളങ്ങളിൽ കർശന പരിശോധനയാണ് ഹൈ റിസ്ക്ക് രാജ്യങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക്.