സൂര്യ നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും
സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റെ്് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലാണ് റിലീസ്. സൂര്യ തന്നെ നായകനാവുന്ന 'ജയ് ഭീ'മിനൊപ്പം മറ്റു മൂന്ന് ചിത്രങ്ങളുടെ റിലീസും പ്രൈം വീഡിയോ പ്രഖ്യാപിച്ചു.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീം' കൂടാതെ ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി 'ഇറ ശരവണന്‍' സംവിധാനം ചെയ്യുന്ന 'ഉടന്‍പിറപ്പേ,' സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന 'ഓ മൈ ഡോഗ്,' അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'രാമെ ആണ്ടാളും രാവണെ ആണ്ടാളും' എന്നിവയാണ് ആമസോണ്‍ പ്രൈമിലൂടെ നേരിട്ടെത്തുന്ന മറ്റ് സൂര്യ പ്രൊഡക്ഷനുകള്‍.
'രാമേ അണ്ടാളും രാവണെ ആണ്ടാളും' സെപ്റ്റംബറിലും 'ഉടന്‍പിറപ്പേ' ഒക്ടോബറിലും 'ജയ് ഭീം' നവംബറിലും 'ഓ മൈ ഡോഗ്' ഡിസംബറിലുമാണ് റിലീസ് ചെയ്യുക. അതേസമയം തീയതി പ്രഖ്യാപിച്ചിട്ടില്ല.
സൂര്യ നായകനായ 'സൂരറൈ പോട്ര'് ജ്യോതിക നായികയായ 'പൊന്മകള്‍ വന്താല്‍' എന്നിവ ആമസോണ്‍ പ്രൈമിലൂടെയയായിരുന്നു റിലീസ്. എത്തിയിരു ഇരുചിത്രങ്ങളുടെ നിര്‍മ്മാണവും 2ഡി എന്റര്‍ടെയ്ന്‍മെന്റ് തന്നെ ആയിരുന്നു.