ബാങ്കുകൾക്കു  നാലുദിവസം അവധി.


മാർച്ച് 13 മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങും. 13-ന് രണ്ടാം ശനിയാഴ്ച അവധിയാണ്. 14 ഞായറാഴ്ചയും. 15, 16 തീയതികളിൽ ബാങ്ക്  ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്. 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12-ന് മാത്രമാണ് ബാങ്ക് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക. ​ബാങ്കുകളുടെ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 15, 16 തീയതികളിൽ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
​ജനറൽ ഇൻഷുറസ്  സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ജനറൽ ഇൻഷുറസ് ജീവനക്കാർ 17-നും എൽ.ഐ.സി. ഒാഹരി വില്പനയിൽ പ്രതിഷേധിച്ച് എൽ.ഐ.സി. ജീവനക്കാർ 18-നും പണിമുടക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media