തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡിലാണ് തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ വില പ്രാബല്യത്തില്‍ വരും. നേരത്തെ, പാല്‍വില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കര്‍ഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. മില്‍മയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാല്‍വില കൂട്ടാനുള്ള അനുമതി നല്‍കിയത്.