രണ്ടു മുന്നണികളും ബിജെപിയെ ഭയക്കുന്നു; കേരളത്തില്‍ ബിജെപി എ ടീമാറിമാറും: മോദി
 


പാലക്കാട്: ഡീല്‍ ആരോപണത്തില്‍ പ്രതികരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നു കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാല്‍ കോണ്‍ഗ്രസുകാരും ഇതേ വിമര്‍ശനം ഉന്നയിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തില്‍ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ മുന്‍ സര്‍ക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും മോദി പറഞ്ഞു.
 പാലക്കാട് തെരഞ്ഞെടുപ്പ്  പ്രചരണത്തിനാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി  പാലക്കാട് എത്തിയത്. മേഴ്‌സി കോളജ് ഹെലിപാഡില്‍ വന്നിറങ്ങിയ മോദി അവിടെനിന്ന്  കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി. മിഷന്‍ സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ എസ്ബിഐ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ നടത്തിയത്. കോട്ടമൈതാനത്തെ പൊതുസമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറില്‍ തിരിക്കും.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media