സുവേന്ദു അധികാരി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി; നാളെ അധികാരമേല്‍ക്കും 


 



കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകും. കൊല്‍ക്കത്തയിലെ വിശ്വ ബംഗ്ലാ കണ്‍വെന്‍ഷന്‍ സെന്റ്‌ററില്‍ നടന്ന നിര്‍ണ്ണായകമായ നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര ആദ്യന്തര മന്ത്രി അമിത് ഷായാണ് സുവേന്ദുവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബംഗാളില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച പ്രധാന മുഖങ്ങളില്‍ ഒരാളായ സുവേന്ദു അധികാരിയെ തന്നെ ഭരണത്തലവനായി നിശ്ചയിക്കുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ നേടിയ ഐതിഹാസിക വിജയമാണ് സുവേന്ദുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. നന്ദിഗ്രാം. വോനിപുര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം ഉജ്ജല വിജയം സ്വന്തമാക്കിയിരുന്നു. മമത ബാനര്‍ജിയുടെ തട്ടകമായ ഭവാനിപൂരില്‍ അവരെ 15,000 ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് ബിജെപിക്ക് വലിയ കരുത്ത് പകരുന്നതായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുന്‍നിരക്കാരനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കാന്‍ പ്രധാന കാരണവും ഈ വമ്പന്‍ വിജയമാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേര് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചത്, മൊയ്നയില്‍ നിന്നുള്ള എംഎല്‍എ അശോക് ദിന്‍ഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അധികാരിയെ മുഖ്യമന്ത്രിയായി കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

സുവേന്ദു അധികാരിയുടെ നേത്യത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ നാളെ രാവിലെ 11 മണിക്ക് അധികാരമേല്‍ക്കും. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media