തുടക്കത്തിൽ വിപണി റെക്കോഡ് നേട്ടംകുറിച്ചെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിൽ .
വിപണി റെക്കോഡ് നേട്ടംകുറിച്ചെങ്കിലും നിക്ഷേപകർ ലാഭമെടുപ്പിന്റെ വഴിയെനീങ്ങിയതിനാൽ സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്‌സ് 68 പോയന്റ് നേട്ടത്തിൽ 54,437ലും നിഫ്റ്റി 13 പോയന്റ് ഉയർന്ന് 16,272ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഓഹരി വിപണിയിൽ നേട്ടത്തിൽ വ്യപാരം നടത്തുന്ന കമ്പനികൾ ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, നെസ് ലെ, അൾട്രടെക് സിമെന്റ്‌സ്, റിലയൻസ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയവയാണ് ,
വോഡാഫോൺ ഐഡിയ ഓഹരിയാണ് കനത്തനഷ്ടംനേരിട്ടത്. കുമാർമംഗളം ബിർള പടിയിറങ്ങിയതാണ് ഓഹരി തകർച്ചനേരിടാനിടയാക്കിയത്.
എസ്ബിഐ, എച്ച്‌സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. കുമാർമംഗളം ബിർള വിരമിച്ചതിനുശേഷം വോഡാഫോൺ ഐഡിയ ഓഹരികൾ കനത്തനഷ്ടം നേരിട്ടു
ജൂൺ പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുന്ന അദാനി പവർ, എൻസിസി, ഗെയിൽ, ടാറ്റ കെമിക്കൽസ്, സിപ്ല, ഇന്ത്യബുൾസ് ഹൗസിങ്, ഗുജറാത്ത് ഗ്യാസ് തുടങ്ങി 100ലേറെ കമ്പനികളാണ്.