മോട്ടോറോള എഡ്ജ് 20 ഫ്യൂഷന്‍ ഇന്ന് വിപണിയില്‍; വില 21,499 രൂപ മുതല്‍
ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാന്‍ഡ് ഈ മാസം 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച എഡ്ജ് 20 ശ്രേണിയിലെ വിലക്കുറവുള്ള ഫ്യൂഷന്‍ പതിപ്പ് ഇന്ന് വില്പനക്കെത്തും. ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലൂടെയും മോട്ടോറോള എഡ്ജ് 20 ഫ്യൂഷന്റെ വില്പന ആരംഭിക്കും.
6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,499 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 22,999 രൂപയുമാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷന്റെ വില. സൈബര്‍ ടീല്‍, ഇലക്ട്രിക് ഗ്രാഫൈറ്റ് നിറങ്ങളില്‍ മോട്ടോറോള എഡ്ജ് 20 ഫ്യൂഷന്‍ വാങ്ങാം.
മോട്ടോറോള എഡ്ജ് 20 ഫ്യൂഷനും ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള മൈ യു.എക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 20:9 ആസ്‌പെക്ട് റേഷ്യോയും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.7-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്‌സല്‍) OLED മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷനില്‍. ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 800 യു 5ജി SoC ആണ് ഫോണിന് കരുത്ത് പകരുന്ന പ്രോസസര്‍.
എഫ്/1.9 ലെന്‍സുള്ള 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും, എഫ്/2.2 അള്‍ട്രാ-വൈഡ് ലെന്‍സുള്ള 8-മെഗാപിക്‌സല്‍ സെന്‍സറും എഫ്/2.4 ലെന്‍സുള്ള 2-മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ചേര്‍ന്ന ട്രിപ്പിള്‍
ക്യാമെറായാണ് ഫ്യൂഷന്‍ പതിപ്പില്‍. 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും എഡ്ജ് 20 ഫ്യൂഷനിലുണ്ട്.
ടര്‍ബോപവര്‍ 30 ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷനില്‍. 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5, GPS/ A-GPS, ഒരു USB ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.