ഇന്ന് ദേശീയ നാവികസേനാ ദിനം; ഓപറേഷന്‍ ട്രൈഡന്റിന് 50 വയസ്


കൊച്ചി:ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ല്‍ ഇതേ ദിവസമാണ് ഇന്ത്യന്‍ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചത്. ആ ദിനത്തിന്റെ ഓര്‍മയ്ക്കായാണ് ഡിസംബര്‍ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്. 

ഓപ്പറേഷന്‍ ട്രൈഡന്റ് എന്നായിരുന്നു 1971ലെ ആ നിര്‍ണായക പോരാട്ടത്തിന് ഇന്ത്യന്‍ നാവികസേന നല്‍കിയ പേര്. പാകിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാറും പിഎന്‍എസ് മുഹാഫിസും ഉള്‍പ്പെടെയുള്ള കപ്പലുകള്‍ അന്ന് ഇന്ത്യന്‍ നാവികസേന മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്ഥാന്‍ നാവികസൈനികരെ വധിച്ചു. 13 ദിവസം നീണ്ടുനിന്ന 1971ലെ യുദ്ധത്തില്‍ പാകിസ്താന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ആ ആക്രമണം പാകിസ്ഥാന് ഏല്‍പിച്ച ആഘാതം ഏറെ വലുതായിരുന്നു. മേഖലയിലെ യുദ്ധത്തില്‍ അന്നാദ്യമായിട്ടായിരുന്നു കപ്പല്‍ വേധ മിസൈലുകള്‍ ഉപയോഗിച്ചത്.

ഇന്ന് ലോകത്തെത്തന്നെ ഏറ്റവും മികച്ച നാവികസേനകളിലൊന്നാണ് ഇന്ത്യന്‍ നാവികസേന. അത്യാധുനിക കപ്പലുകളും എയര്‍ക്രാഫ്റ്റുകളും നാവികസേനയുടെ ശേഖരത്തിലുണ്ട്. കടലിലെ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇന്ത്യന്‍ നാവികസേന കൈവരിച്ച വളര്‍ച്ച അത്ഭുതകരമാണ്. എത്രയോ ചെറുരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നാവികസേനയാണ് സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. നൂറ്റമ്പതോളം കപ്പലുകളും സബ് മറൈനുകളും മുന്നൂറോളം എയര്‍ക്രാഫ്റ്റുകളും നാവികസേനയ്ക്ക് സ്വന്തമായുണ്ട്. എഴുപതിനായിരത്തോളം സ്ഥിരം ഉദ്യോഗസ്ഥരും അമ്പത്തയ്യായിരത്തോളം റിസര്‍വ് ഉദ്യോഗസ്ഥരുമാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media