അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പൂർണമായും പിന്മാറി; അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു
കാബൂൾ: 20 വർഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും പിന്മാറി. അമേരിക്കൻ സൈന്യത്തിന്റെ അവസാന വ്യോമസേന വിമാനവും കാബൂൾ വിട്ടതോടെയാണ് സേനാ പിന്മാറ്റം പൂർണമായത്.
അമേരിക്കൻ വ്യോമസേനയുടെ അവസാന വിമാനമായ സി-17 കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പ്രാദേശീക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29 പറന്നുയർന്നു. യുഎസ് സ്ഥാനപതി റോസ് വില്‍സന്‍ ഉള്‍പ്പെടെയുള്ളവരും അഫ്ഗാന്‍ വിട്ടു.
അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തിൽ താലിബാൻ ഭീകരർ ആഹ്ലാദ പ്രകടനം നടത്തി. ആകാശത്തേക്ക് നിറയൊഴിച്ചാണ് ഭീകരർ സന്തോഷം പ്രകടിപ്പിച്ചത്. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാൻ പ്രതികരിച്ചത്. 2461 അമേരിക്കൻ സൈനീകർ അഫ്ഗാനിൽ മരിച്ചതായാണ് കണക്ക്.