യുഎഇയില്‍ മലയാളിത്തിളക്കം; ഇന്ത്യന്‍ പവര്‍ ലിസ്റ്റില്‍ ഇടംനേടിയത് 12 സംരംഭകര്‍
ദുബൈ: പ്രതിവാര ബിസിനസ് മാസികയായ അറേബ്യന്‍ ബിസിനസ് ഈ വര്‍ഷത്തെ ഇന്ത്യന്‍ പവര്‍ ലിസ്റ്റ് പട്ടിക പുറത്തിറക്കി. കൊവിഡ്-19 പകര്‍ച്ചവ്യാധി കാലത്തും ബിസിനസ് മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ 50 സംരംഭകരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 12 പേരും കേരളത്തില്‍ നിന്നുള്ള പ്രവാസി സംരംഭകരാണ്. യുഎഇയിലെ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ.ആസാദ് മൂപ്പനും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് എംഡി അദീബ് അഹമദ്, മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമദ്, കെഫ് ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ കോട്ടിക്കൊള്ളന്‍, ശോഭാ റിയാല്‍റ്റി സ്ഥാപകനും ചെയര്‍മാനുമായ പിഎന്‍സി മേനോന്‍, ബിസിഡബ്ല്യു മിഡിലീസ്റ്റ് പ്രസിഡന്റും അസ്ദാ ബിസിഡബ്ല്യു സ്ഥാപകനുമായ സുനില്‍ ജോണ്‍, ഫൈന്‍നെസ്സ് സ്ഥാപകരിലൊരാളായ രമേശ് രാജു, ഇക്വിറ്റി ഗ്രൂപ്പ് സിഇഒ ശോഭാ മേനോന്‍, ജെംസ് എജ്യുക്കേഷന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, തുംബെ ഗ്രൂപ്പ് പ്രസിഡന്റ് തുംബെ മൊയ്തീന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് വ്യവസായ പ്രമുഖര്‍.