കോഴിക്കോട് നിപ ഭീതി ഒഴിയുന്നു: വെന്റിലേറ്ററിലായിരുന്ന 9 വയസുകാരനടക്കം 4 പേരും രോഗമുക്തി നേടി



കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിള്‍ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.  ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും മിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 

ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനുമടക്കമുള്ളവരാണ് രോഗമുക്തരായത്. 9 വയസുള്ള കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് മിംസ് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററില്‍ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തതായും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഇതോടെ കേരളത്തെ പിടിച്ചുലച്ച നിപബാധയുടെ ആശങ്കയില്‍ നിന്ന് കോഴിക്കോട് മുക്തമാകുകയാണ്. ജില്ലയില്‍ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിന്‍മെന്റ്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധികള്‍ പിന്‍വലിച്ച് തുറന്നു. അതേസമയം നി?പ സ?മ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 216 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിപ വ്യാപനം തടയാന്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിന്‍വലിച്ചിട്ടുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media