സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു; ഇന്ന് മുതല്‍ പ്രവേശനം.


തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു. ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. ടൂറിസം മേഖലകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്‍പ്പടെ നല്‍കും. 

രണ്ടാം ഘട്ടലോക്ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകള്‍ തുറക്കുന്നത്. മൂന്നാര്‍, പൊന്‍മുടി, തേക്കടി, വയനാട്, ബേക്കല്‍, കുട്ടനാട് ഉള്‍പ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കെത്താം. അതേസമയം, സഞ്ചാരികള്‍ക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും  ആദ്യഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

ബീച്ചുകള്‍ ഉള്‍പ്പടെ തുറസായ ടൂറിസം മേഖലകള്‍ ഇതിനകം തുറന്ന് കൊടുത്തു. സമ്പൂര്‍ണ്ണലോക്ഡൗണ്‍ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല. ലോക്ഡൗണില്‍ ആഭ്യന്തരടൂറിസം മേഖലക്കുണ്ടായ നഷ്ടം 3000 കോടി രൂപയാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു്. ഇത്തവണ വെര്‍ച്വലായി ഓണഘോഷം സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media