സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം:  സഹകാരികളുടെയും
 ജീവനക്കാരുടെയും പ്രതിഷേധ കൂട്ടായ്മ ആറിന് 



കോഴിക്കോട്: സഹകരണ മേഖലയെ തര്‍ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സഹകാരികളും സഹകരണ മേഖലയിലെ ജീവനക്കാരും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആറിന് കോഴിക്കോട് ജില്ലയിലെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും എല്ലാ പഞ്ചായത്തുകളിലേയും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കു മുന്നിലും സഹകാരികളും ജീവനക്കാരും ചേര്‍ന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 9.00 മുതല്‍ 9.30 വരെ സഹകരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും 10.00 മുതല്‍ 11.00 വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലുമായിരിക്കും പ്രതിഷേധ കൂട്ടായ്മ നടക്കുക.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധം. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സഹകരണ വിരുദ്ധ ശക്തികളുടെയും നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി കോഴിക്കോട് ജില്ലയിലെ പ്രമുഖ സഹകാരികള്‍ ഒത്തു ചേര്‍ന്ന് രൂപീകരിച്ചതാണ് സഹകരണ സംരക്ഷണ സമിതി. 


സഹകരണ മേഖലയെ കഴുത്തറുത്ത് ഇല്ലാതാക്കി ഈ മേഖല കൂടി കോര്‍പ്പറേറ്റുകള്‍ക്ക് കാഴ്ച വയ്ക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സഹകരണ സംരക്ഷണ സമിതി കണ്‍വീനറും  കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ് പറഞ്ഞു. സഹകരണ മന്ത്രാലയം രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തിരിച്ചറിഞ്ഞ്  സുപ്രീം കോടതിയുടെ ഇടപെടലുകളുണ്ടായി. ഇതിനെ മറികടക്കാന്‍ സഹകരണ മേഖലയെ സംസ്ഥാന പട്ടികയില്‍ നിന്നൊഴിവാക്കി പൊതു പട്ടികയിലാക്കാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ ഗൂഡ നീക്കത്തെ തിരിച്ചറിഞ്ഞ്  ആറാം തിയ്യതി നടക്കുന്ന സമരം വന്‍ വിജയമാക്കണമെന്നും മെഹബൂബ് പറഞ്ഞു. 

സഹകരണ മേഖലയെ സ്‌നേഹിക്കുന്ന മുഴുവന്‍ സഹകാരികളും ജനാധിപത്യ വിശ്വാസികളും ഈ പ്രതിഷേധ കൂട്ടായ്മയില്‍ അണിനിരക്കണമെന്ന് സഹകരണ സംരക്ഷണ സമിതി ഭാരവാഹികളായ എന്‍. സുബ്രഹ്മണ്യന്‍, എന്‍.കെ. അബ്ദുറഹിമാന്‍, അഡ്വ. ജി.സി. പ്രശാന്ത്, സി.എന്‍. വിജയകൃഷ്ണന്‍, ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍, ടി.പി. ദാസന്‍,  ഇ. രമേശ് ബാബു,  മനയത്ത് ചന്ദ്രന്‍, എം, നാരായണന്‍ മാസ്റ്റര്‍, എന്‍.കെ. രാമചന്ദ്രന്‍, സി.വി. അജയന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. 

കേരളീയ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിയില്‍ നിര്‍ണായകമായ പങ്കാണ് സഹകരണ മേഖല വഹിച്ചിട്ടുള്ളത്. നിരവധി ആളുകള്‍ക്ക് സേവനങ്ങളും ജോലിയും നല്‍കുന്ന സഹകരണ മേഖല പാവപ്പെട്ടവന്റെ അത്താണി കൂടിയാണ്. രാജ്യത്തെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന നയങ്ങള്‍ക്ക് ബദല്‍ രൂപപ്പെടുത്തിയാണ് ജനകീയ പ്രസ്ഥാനമായ സഹകരണ മേഖല മുന്നോട്ടു പോകുന്നത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുകൊണ്ട്  തകര്‍ക്കാനായിരുന്നു ആദ്യ ശ്രമം. ഇതിനെ സഹകാരി സമൂഹം ഒറ്റക്കെട്ടായി നിന്ന് നിയമ പോരാട്ടം നടത്തി തടഞ്ഞു. അമിത് ഷായുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളേയും അവയുടെ അനുബന്ധ സ്ഥാപനങ്ങളേയും മുന്‍പന്തി.യിലേക്ക് കൊണ്ടുവന്ന്  സംസ്ഥാനങ്ങളിലെ സഹകരണ മേഖലയില്‍ ഇടപെടാനുള്ള  നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍  നടത്തുന്നതെന്ന് സഹകരണ സംരക്ഷ സമിതി ഭാരവാഹികള്‍ പറഞ്ഞു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media