നടന്നത് നീതിനിഷേധം; അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഉടന്‍ നടപടിവേണമെന്ന് ബൃന്ദ കാരാട്ട്
പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. നടന്നത് നീതി നിഷേധമാണ്. മനുഷ്യത്വരഹിതമായ കാര്യമാണ് സംഭവിച്ചത്. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ് വേണ്ടത്. കുഞ്ഞിനെ ദത്തെടുത്ത അമ്മയും സ്വന്തമെന്ന് കരുതിയാണ് വളര്‍ത്തുന്നത്. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ ബൃന്ദ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നേരത്തേ തന്നെ അനുപമ, ബൃന്ദ കാരാട്ടിന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെടാനായി ബൃന്ദ കാരാട്ട് പി.കെ. ശ്രീമതിയെ ഏല്‍പ്പിക്കുകയായിരുന്നു.