അറിയാം ദൃശ്യം2ന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങള്‍ 

ഗീതാ പ്രഭാകര്‍ ഇവിടെ മീരാ ദേശ്മുഖ്;
ആശാ ശരത്തിനു പകരം തബു



ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയം നേടിയ ഒരു സിനിമാ ഫ്രാഞ്ചൈസി ദൃശ്യം പോലെ മറ്റൊന്നില്ല. എട്ട് വര്‍ഷത്തിനു ശേഷം മലയാളത്തില്‍ രണ്ടാംഭാഗം എത്തിയപ്പോഴും വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. ആമസോണ്‍ പ്രൈമിന്റെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നതിനാല്‍ രാജ്യം മുഴുവനുമുള്ള ദൃശ്യം ആരാധകര്‍ക്ക് ഒരേസമയം ചിത്രം ആസ്വദിക്കാനുമായി. ദൃശ്യം 2 ന്റെ തെലുങ്ക്, കന്നഡ റീമേക്കുകള്‍ ഇതിനകം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ഹിന്ദി റീമേക്കും റിലീസിന് ഒരുങ്ങുകയാണ്.  അജയ് ദേവ്ഗണ്‍ നായകനാവുന്ന ചിത്രത്തിന്റെ റിലീസ് തീയതി നവംബര്‍ 18 ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

തബു അവതരിപ്പിക്കുന്ന മുന്‍ പൊലീസ് ഐജി മീര ദേശ്മുഖിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണിത്. മലയാളത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച കഥാപാത്രമാണിത്. ഗീത പ്രഭാകര്‍ എന്നായിരുന്നു മലയാളത്തില്‍ കഥാപാത്രത്തിന്റെ പേര്. അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media