മെഡിക്കല്‍ പ്രവേശനം; ഒബിസി വിഭാഗത്തിന് സര്‍ക്കാര്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തി
ന്യൂഡെല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിന് ഒബിസി വിഭാഗത്തിന് സര്‍ക്കാര്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തി. പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ബിരുദ- ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ക്കും സംവരണം ബാധകമാണ്. എംബിബിഎസില്‍ പ്രതിവര്‍ഷം 1500 ഒബിസി വിദ്യാര്‍ത്ഥികള്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. ഇഡബ്ല്യുഎസില്‍ എംബിബിഎസിന് 550 ഉം പിജിക്ക് ആയിരം വിദ്യാര്‍ത്ഥികള്‍ക്കും് സംവരണാനുകൂല്യം ലഭിക്കും.
നിലവില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏഴര ശതമാനവും സംവരണമാണ് ഉള്ളത്.