റെഡ്മി നോട്ട് 10 ന്റെ വില ഷഓമി വര്‍ധിപ്പിച്ചു


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷഓമി ഈ വര്‍ഷം മാര്‍ച്ചിലാണ് പുത്തന്‍ റെഡ്മി നോട്ട് 10 ശ്രേണിയിലുള്ള ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതില്‍ അടിസ്ഥാന റെഡ്മി നോട്ട് 10ന്റെ വില അടിക്കടി വര്‍ദ്ധിപ്പിക്കുകയാണ് ഷഓമി. ഈ മാസത്തിന്റെ തുടക്കത്തിലാണ് അവസാനമായി റെഡ്മി നോട്ട് 10ന്റെ വില കമ്പനി കൂട്ടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പിന്നെയും ഹാന്‍ഡ്സെറ്റിന്റെ വില ഷഓമി വീണ്ടും കൂട്ടി.

4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 10ന്റെ അടിസ്ഥാന വേരിയന്റിന്റെ വില 500 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വില 13,999 രൂപയായി കൂടി. മാര്‍ച്ചില്‍ ലോഞ്ച് ചെയ്തപ്പോള്‍ 11,999 രൂപയായിരുന്നു ഈ പതിപ്പിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില ഇപ്രാവശ്യം കൂട്ടിയിട്ടില്ല. ഈ മാസത്തിന്റെ തുടക്കത്തില്‍ 15,499 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ലോഞ്ച് ചെയ്യുമ്പോള്‍ 13,999 രൂപയായിരുന്നു ഈ പതിപ്പിന്റെ വില. മാര്‍ച്ചിലെ ലോഞ്ചിന് ശേഷം ഇത് അഞ്ചാം തവണയാണ് റെഡ്മി നോട്ട് 10ന്റെ വില വര്‍ദ്ധിപ്പിക്കുന്നത്.

അക്വാ ഗ്രീന്‍, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ അടിസ്ഥാന റെഡ്മി നോട്ട് 10, ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12 ഓപ്പറെറ്റിംഗ് സിസ്റ്റത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 20:9 ആസ്‌പെക്ട് റേഷ്യോ, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളര്‍ ഗാമറ്റ്, 1100 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080x2,400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10-ന്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷണവും ഈ ഡിസ്പ്ലേയ്ക്കുണ്ട്. അഡ്രിനോ 612 ജിപിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 678 SoC പ്രോസസ്സര്‍ ആണ് റെഡ്മി നോട്ട് 10ന്റെ ഹൃദയം.

48 മെഗാപിക്‌സല്‍ പ്രൈമറി സോണി ഐഎംഎക്‌സ് 582 സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ചേര്‍ന്ന ക്വാഡ് ക്യാമെറായാണ് അടിസ്ഥാന റെഡ്മി നോട്ട് 10-ല്‍. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, മുന്‍വശത്ത് 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്.

128 ജിബി വരെയുള്ള യുഎഫ്എസ് 2.2 സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെയായി വര്‍ദ്ധിപ്പിക്കാം. 33W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media