ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു
 

 ആശുപത്രികളില്‍ എസ്‌ഐഎസ്എഫിനെ നിയോഗിക്കും



കൊച്ചി : ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ആശുപത്രികളില്‍ എസ്‌ഐഎസ്എഫിനെ വിന്യസിക്കുന്നതില്‍ മുന്‍ഗണന തീരുമാനിക്കുമെന്നും ആദ്യം മെഡിക്കല്‍ കൊളെജുകളില്‍ എസ്‌ഐഎസ്എഫിനെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡോ.  വന്ദന കൊലപാതകക്കേസ് പരി?ഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികള്‍ വഹിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രതികളെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോകോള്‍ ഡ്രാഫ്റ്റ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത് എന്നിവര്‍ ആണ് ഹര്‍ജി പരിഗണിച്ചത്. 

പ്രതിക്ക് ഉള്ള അവകാശങ്ങള്‍ പോലെ തന്നെയാണ് മജിസ്ട്രേറ്റുമാര്‍   ഡോക്ടര്‍മാര്‍് എന്നിവരുടെ സുരക്ഷയെന്ന്  കോടതി നിരീക്ഷിച്ചു. ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കാള്‍ തയ്യാറാക്കേണ്ടതെന്ന് കോടതി അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘടനകളുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും അഭിപ്രായം തേടണമെന്നും കോടതി നിര്‍?ദ്ദേശിച്ചു. പൊലീസുകാരും വലിയ സമ്മര്‍ദത്തിലാണ്. അവര്‍ കൂടി സമരം ചെയ്താല്‍ സിസ്റ്റം തകരും. ചിലരുടെ കുറ്റം കാരണം എല്ലാവരും ജാഗരൂകരാകേണ്ടി വരുന്നുവെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു. 
എസ്‌ഐഎസ്എഫിന്റെ സുരക്ഷ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും എസ്‌ഐഎസ്ഫിന്റെ സുരക്ഷ നല്‍കണം. ഇതിന്റെ ചിലവ് സര്‍ക്കാരിന് ഈടാക്കാമെന്നും ഹൈക്കോടതി. അതേസമയം വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണയില്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media