പ്രോസസിങ് ഫീസ് വേണ്ട; 7.5 ശതമാനം
നിരക്കില്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍
കോഴിക്കോട്്:: ഒട്ടേറെ ആനുകൂല്യങ്ങളുമായി താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ഗോള്‍ഡ് ലോണ്‍. കുറഞ്ഞ ഡോക്യുമെന്റേഷന്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പംസ്വര്‍ണ്ണ
നാണയങ്ങള്‍ക്ക് ഉള്‍പ്പെടെ വായ്പ ലഭ്യമാണ് എന്ന സവിശേഷതയുണ്ട്. 7.5 ശതമാനം പലിശ നിരക്കിലാണ് ലോണ്‍ ലഭിയ്ക്കുക. പ്രോസസ്സിംഗ് ചാര്‍ജ് ഈടാക്കില്ല. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐ 200,00- 50 ലക്ഷം വരെയുള്ള വ്യക്തിഗത സ്വര്‍ണ്ണ വായ്പ കളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.,. 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികള്‍ക്കും സ്വര്‍ണ്ണ വായ്പ ലഭിക്കുന്നതിന് മറ്റ് ഡോക്യുമെന്റുകള്‍ ആവശ്യമില്ല. സാധാരണഗതിയില്‍ സ്വര്‍ണ്ണത്തിന്റെ മൂല്യം അനുസരിച്ച് 75 ശതമാനം തുകയാണ് വായ്പയായി നല്‍കാറ്.
മൂന്ന് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. സ്വര്‍ണ്ണ വായ്പ വിതരണം ചെയ്ത മാസത്തെ തുടര്‍ന്നുള്ള മാസം മുതല്‍ തിരിച്ചടവ് ആരംഭിക്കും. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ലഭിയ്ക്കും. ഒരു വര്‍ഷം മുതല്‍ 36 മാസം വരെയാണ് തിരിച്ചടവ് കാലാവധി