സ്വർണ്ണത്തിന്റെ മൂല്യം കേരളത്തിൽ താഴോട്ട് .
മാര്‍ച്ച് മാസം ഇതുവരെ പവന് 920 രൂപയുടെ വിലയിടിവാണ് കേരളത്തിൽ സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 65.30 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 522.40 രൂപ.ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും. ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ വിലവര്‍ധനവുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു ദിനം വിലയിടിഞ്ഞതിന് ശേഷം സ്വര്‍ണവും വെള്ളിയും ബുധനാഴ്ച്ച നില മെച്ചപ്പെടുത്തി. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,835 രൂപയാണ് വില രേഖപ്പെടുത്തുന്നത്.