നാളെ വാഹന പണിമുടക്ക്; നിരത്തിലിറങ്ങാവുന്ന വാഹനങ്ങള്‍ ഏതെല്ലാം
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.
ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസ് തൊഴിലാളി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കില്‍ സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹങ്ങള്‍, ചരക്കു കടത്തല്‍ വാഹനങ്ങള്‍, സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി - സ്വകാര്യ ബസുകള്‍ എന്നിവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം, വിവാഹം, ആംബുലന്‍സ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കി.ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നടക്കന്ന പണിമുടക്കില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു.