രാധാകൃഷ്ണന്റെ രുചിലോകം
പാചകം.... അതൊരു കലയാണ്. നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍ മാത്രം പോര ,മനസറിഞ്ഞ് വിളമ്പുകയും വേണം. അതിലെല്ലാമുള്ള മികവാണ് ആര്‍ക്കേസ് കേരള കാറ്ററിംഗ് ഗ്രൂപ്പിനെ ഈ മേഖലയില്‍ ഉന്നതിയിലേക്ക് നയിച്ചത്. ഗ്രൂപ്പിനു കീഴിലുള്ള തേഞ്ഞിപ്പലം കോഹിനൂരിലെ ലീ കാഞ്ചീസ് ഹോട്ടലിലെ രുചിപ്പെരുമ നാടും നഗരവും പിന്നിട്ട് കടല്‍ കടന്നിട്ടുണ്ട്. ഇവിടുത്തെ മീന്‍ സദ്യയും, ചട്ടിച്ചോറും ഏറെ പ്രസിദ്ധം. തെഞ്ഞിപ്പലം സ്വദേശിയായ ടി.കെ. രാധാകൃഷ്ണന്‍ കെട്ടിപ്പടുത്തതാണ് ഈ രുചി ഗോപുരം. രാജ്യത്തൊട്ടുക്കും അറേബ്യന്‍ നാടുകളിലും പ്രസിദ്ധമാണ് ഇന്ന് ആര്‍ക്കേസ് കേരള കാറ്ററിംഗ്. ദുബൈയിലെ മലായാളിക്ക് ഓണസദ്യയൊരുക്കാന്‍ രാധാകൃഷ്ണന്‍ കടല്‍ കടന്നു പറക്കും. ദുബൈയിലും മലേഷ്യയിലും ആര്‍ക്കേസ് ഗ്രൂപ്പിന് ഹോട്ടലുകളുണ്ട്.