മുല്ലപ്പെരിയാര്‍: രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു;
പിന്നീട് നാലെണ്ണം അടച്ചു; പെരിയാര്‍ തീരത്ത് ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു. ഇപ്പോള്‍ എട്ട് ഷട്ടറുകള്‍ ആണ് തുറന്നത്. 5600ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനുശേഷം 8.30 ഓടെ നാല് ഷട്ടറുകള്‍ അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകള്‍ വഴി 2099.95 ക്യുസെക്‌സ് വെള്ളം ഒഴുക്കി വിടുന്നുണ്ട്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടി ആണ്
രാത്രിയില്‍ നാല് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 4000ഘനയടി വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാര്‍ തീരത്ത് ജഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിനിടെ വണ്ടിപ്പെരിയാര്‍ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറികഴിഞ്ഞ രണ്ട് തവണയായി തമിഴഅനാട് രാത്രിയില്‍ ഷട്ടറുകള്‍ തുറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം കാറ്റില്‍ പറത്തിയാണ് തമിഴ്‌നാടിന്റെ ഈ പ്രവൃത്തി. ഇതേ ആവശ്യം ഉന്നയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തും നല്‍കിയിരുന്നു
അണക്കെട്ടിലെ ജലനിരപ്പില്‍ പുലര്‍ച്ചെയോടെ നേരിയ കുറവ്. 141.95 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്. ഇതോടെ സ്പില്‍ വേയിലെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്നലെ രാത്രിയില്‍ പക്ഷേ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ സ്പില്‍വേയിലെ മൂന്നു ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നിരുന്നു. അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയായിരുന്നു ഇത്. . രണ്ടു ഷട്ടറുകള്‍ രാത്രി എട്ടു മണിക്കാണ് തുറന്നത്.
30 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1687 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോയത്. സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിരുന്നുഅര്‍ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് പെരിയാര്‍ തീരത്തെ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.