നടി ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്. ഓസ്‌കാറില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പെര്‍ഫോമന്‍സിന് മുന്‍പ് ഗാനം പരിചയപ്പെടുത്തിയാണ് ദീപിക ഓസ്‌കാര്‍ വേദിയില്‍ എത്തിയത്. ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. വളരെ രസകരമായി നാട്ടു നാട്ടു എന്ന പാട്ടിനെ പരിചയപ്പെടുത്തി ദീപിക സദസ്സിന്റെ കൈയ്യടിയും നേടി.
വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ദീപിക കാണപ്പെട്ടത്. റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ ദീപിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.