മദ്യവ്യാപാര രംഗത്ത് ഓണ്‍ ലൈന്‍ ബുക്കിങ്ങ് 
സൗകര്യവുമായി കണ്‍സ്യൂമര്‍ഫെഡും 


കോഴിക്കോട്:കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്‍പ്പന ശാലകള്‍ വഴിയും ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. നേരത്തെ ബെവ്കോ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണ്‍ ലൈനായി മദ്യം ബുക്ക് ചെയ്ത് വാങ്ങുന്നതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.ആദ്യ ഘട്ടമായി തിരുവനന്തപുരം സ്റ്റാച്ച്യു. എറണാകുളം ഗാന്ധി നഗര്‍, കോഴിക്കോട് മിനി ബൈപ്പാസ്  എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ്  ഓണ്‍ലൈന്‍ ബുക്കിങ്ങിന്  സൗകര്യം ഒരുക്കുന്നത്. ഇന്നു മുതല്‍ (24-9-2021) ഇവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. മറ്റ് ഷോപ്പുകളില്‍  ഒരാഴ്ച്ചക്കകം സംവിധാനം പ്രാവര്‍ത്തികമാകും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഇനം മദ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പണമടച്ച് ബൂക്ക് ചെയ്യാം.ആദ്യത്തെ ഇടപാടിന് പേര് നല്‍കിയുള്ള രജിസ്ട്രേഷന്‍ ആവശ്യമാണ്. മൊബാല്‍ നമ്പര്‍കൂടി നല്‍കിയാല്‍ ലഭിക്കുന്ന സുരക്ഷാ കോഡ് നല്‍കി റജ്സിട്രേഷന്‍ പൂര്‍ത്തീകരിക്കാം. 23വയസ് പൂര്‍ത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. എന്നാലേ ബുക്കിംഗ് സാധ്യമാകൂ. 

fl.Cosumerfed.in എന്ന വൈബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.   പണമിടപാട് നടത്തി ബുക്ക്് ചെയ്താല്‍ മൊബൈലിലേക്ക് ഒടിപി നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ കാണിച്ച് മദ്യഷോപ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ചെന്ന് മദ്യം വാങ്ങാം. ബുക്ക് ചെയ്ത മദ്യം ഉടന്‍ മദ്യ ഷോപ്പില്‍ പാക്ക് ചെയ്തു വയ്ക്കും. മദ്യം പാക്ക് ചെയ്ത് റെഡിയാണെന്നും പ്രസ്തുത മദ്യഷോപ്പില്‍ നിന്ന് ഇവ കരസഥമാക്കണമെന്നുമുള്ള സന്ദേശം ഉപഭോക്താവിന് മൊബൈലില്‍ ലഭ്യാകും. വില്‍പ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും  നീണ്ട ക്യൂവിന് പരിഹാരം കണ്ട് ഉപഭോക്താക്കള്‍ക്ക് മദ്യം എളുപ്പം ലഭ്യമാക്കുകയുമാണ്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ  കണ്‍സ്യൂമര്‍ ഫെഡ് ലക്ഷ്യമാക്കുന്നതെന്ന് ചെയര്‍മാന്‍ എം. മെഹബൂബ്, മാനെജിംഗ് ഡയറക്ടര്‍ ഡോ. സനില്‍ എസ്.കെ. എന്നിവര്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media