ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി
മുംബൈ: ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. സെന്‍സെക്‌സ് 721 പോയന്റ് നഷ്ടത്തില്‍ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 971 ഓഹരികള്‍ നഷ്ടത്തിലുമാണ്. 70 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണിയിലെ തിരിച്ചടിയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.
എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ. റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, എസ്ബിഐ, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്പ്, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹികളാണ് നഷ്ടത്തിലായത്. ഒഎന്‍ജിസി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.