സ്വർണ്ണ വില ഇന്നും കൂടി .
ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ 9 ദിവസം കൊണ്ട് പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കൂടി. ശനിയാഴ്ച്ച സ്വര്‍ണം പവന് വില 35,800 രൂപയാണ് വില. ഗ്രാമിന് വില 4,475 രൂപയും.
ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.