ട്രേഡ് ലൈസന്‍സ് പുതുക്കാന്‍ അമിത ഫീസ്:
വ്യാപാരികള്‍ ബന്ധപ്പെടണം
കോഴിക്കോട്: ട്രേഡ് ലൈസന്‍സ് പുതുക്കാന്‍ അന്യായമായ ഫീസ് ചുമത്തപ്പെടുന്ന വ്യാപാരികള്‍ വ്യാപാരി വ്യവസായി സമിതിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി ടി. മരയ്ക്കാര്‍ എന്നിവര്‍ അറിയിച്ചു. ഓരോ വ്യാപാര സ്ഥാപനങ്ങളുടെയും മുതല്‍ മുടക്ക് അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ട്രേഡ് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് നിശ്ചയിക്കുന്നത്. ഇതിന്റെ മറവില്‍ ചില വ്യാപാരികള്‍ക്ക് ഭീമമായ തുക ചുമത്തപ്പെടുന്നുണ്ട്. ഇക്കാര്യം കോര്‍പ്പറേഷന്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിന് വ്യാപാരി വ്യവസായി സമിതി ശ്രമിച്ചു വരികയാണ്. അതുകൊണ്ട് ഭീമമായ ഫീസ് ചുമത്തപ്പെട്ട വ്യാപാരികള്‍ എത്രയും പെട്ടന്ന് വ്യാപാരി വ്യവസായി സമിതി ഓഫീസുമായി ബന്ധപ്പടണം