എംഐ 11 അള്‍ട്രാ ഫളാഷ് സെയ്ല്‍ ഇന്ന്.
ഷഓമി ഏപ്രില്‍ അവസാനം ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രാന്‍ഡിന്റെ ഏറ്റവും പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എംഐ 11 അള്‍ട്രായുടെ വില്പന ഇന്ന് നടക്കും. രണ്ട് മാസം വൈകിയാണ് ഫോണിന്റെ ആദ്യ വില്പന ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ ഷഓമി ഇന്ത്യ വെബ്സൈറ്റ് മുഖേനയാണ് വില്പന ആരംഭിക്കുക. ചുരുക്കം യൂണിറ്റുകള്‍ മാത്രമാണ് വില്പനയ്ക്ക് തയ്യാറായിക്കുന്നത് എന്ന് ഷഓമി വ്യക്തമാക്കിയിട്ടുണ്ട്.
ഷഓമി പ്രത്യേകം തയ്യാറാക്കിയ ഗിഫ്റ്റ് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് മാത്രമേ മിക്കവാറും എംഐ 11 അള്‍ട്രാ വാങ്ങാന്‍ സാധിക്കൂ. എംഐ.കോം വെബ്സൈറ്റിലൂടെ സെറാമിക് വൈറ്റ് അല്ലെങ്കില്‍ സെറാമിക് ബ്ലാക്ക് നിറങ്ങളിലുള്ള അള്‍ട്രാ ഗിഫ്റ്റ് കാര്‍ഡ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം. 1,999 രൂപയ്ക്ക് അള്‍ട്രാ ഗിഫ്റ്റ് കാര്‍ഡ് വാങ്ങുമ്പോള്‍ 4,099 രൂപ വിലയുള്ള രണ്ട് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ്, അള്‍ട്രാ മെര്‍കണ്ടയ്സ് സൂപ്പര്‍ഫാന്‍ ബോക്‌സ്, 999 രൂപ വിലയുള്ള ടൈംസ് പ്രൈം വാര്‍ഷിക മെമ്പര്‍ഷിപ്, എംഐ 11 അള്‍ട്രാ എഫ്-കോഡ് എന്നിവ ലഭിക്കും. വില്പന ആരംഭിക്കുമ്പോള്‍ കാര്‍ഡിലെ എഫ്-കോഡ് ടൈപ്പ് ചെയ്യാന്‍ ഒരു ബോക്സ് തെളിയും. ഇവിടെ നിങ്ങളുടെ കാര്‍ഡിലെ നമ്പര്‍ ടൈപ്പ് ചെയ്താല്‍ ഫോണ്‍ സ്വന്തമാക്കാനുള്ള സാദ്ധ്യത ഏറെയാണ്.
എംഐ 11 അള്‍ട്രായ്ക്ക് 69,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ഒരൊറ്റ പതിപ്പില്‍ ലോഞ്ച് ചെയ്തിരിക്കുന്ന എംഐ 11 അള്‍ട്രാ, ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC ആണ് എംഐ 11 അള്‍ട്രായുടെ പ്രോസസ്സര്‍. ഇത് അഡ്രിനോ 660 ജിപിയു, 12 ജിബി എല്‍പിഡിഡിആര്‍ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ക്വാഡ്-കര്‍വ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി+ (3,200 × 1,440 പിക്സലുകള്‍) E4 അമോലെഡ് ഡിസ്പ്ലേയ്ക്ക് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 551 പിപി പിക്സല്‍ ഡെന്‍സിറ്റി, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷന്‍ എന്നിവയുണ്ട്. ഡിസ്‌പ്ലേയ്ക്ക് എച്ച്ഡിആര്‍ 10+, ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടുമുണ്ട്. 1.1 ഇഞ്ച് (126x294 പിക്സല്‍) അമോലെഡ് സെക്കന്‍ഡറി ടച്ച് ഡിസ്പ്ലേയും ഫോണിനുണ്ട്.
എംഐ 11 അള്‍ട്രായുടെ പിന്‍ ക്യാമറ ക്ലസ്റ്ററില്‍ 50 മെഗാപിക്‌സല്‍ സാംസങ് ജിഎന്‍ 2 പ്രൈമറി വൈഡ് ആംഗിള്‍ സെന്‍സറും (എഫ് / 1.95 ലെന്‍സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (ഒഐഎസ്)), രണ്ട് 48 മെഗാപിക്‌സല്‍ സോണി IMX586 അള്‍ട്രാ-വൈഡ് ആംഗിള്‍, ടെലി മാക്രോ ക്യാമറ സെന്‍സറുകളുമുണ്ട്. അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയില്‍ എഫ് / 2.2 ലെന്‍സും 128 ഡിഗ്രി ഫീല്‍ഡ് വ്യൂവും (എഫ്ഒവി) ഉണ്ട്. ടെലി മാക്രോ ലെന്‍സ് 5x ഒപ്റ്റിക്കല്‍, 120x ഡിജിറ്റല്‍ സൂം എന്നിവ ഈ കാമറ സെറ്റപ്പിനുണ്ട്. എഫ് / 2.2 ലെന്‍സുള്ള 20 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് എംഐ 11 അള്‍ട്രായില്‍.
67W വയര്‍, വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ്, 10W റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് എംഐ 11 അള്‍ട്രായ്ക്ക്.