കടുവയിരങ്ങിയിട്ട് 24 ദിവസം വിറച്ച് കുറുക്കന്‍ മൂല
കല്‍പ്പറ്റ: വയനാട് കുറുക്കന്‍ മൂലയില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ നടത്തും. ഇന്നലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറുക്കന്‍മൂലയോട് ചേര്‍ന്നുള്ള മുട്ടന്‍കരയിലാണ് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്. ഇന്നലെ മുഴുവന്‍ ഈ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവ നാട്ടിലിറങ്ങിയിട്ട് 24 ദിവസം പിന്നിടുകയാണ്. എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി കടുവ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബേഗുര്‍ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വനത്തിനുള്ളില്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. കുങ്കി ആനയുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. മുറിവേറ്റതിനാല്‍ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.