മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപാ ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ നാല്‍പ്പത്തിരണ്ടുകാരിക്കാണ് നിപ്പ കണ്ടെത്തിയത്. പെരിന്തല്‍ണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായിരുന്നു. നിപാ ലക്ഷണങ്ങള്‍ കണ്ടതോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബിലും പൂണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും സ്രവം പരിശോധിച്ചു.
പൂണെയില്‍നിന്നുള്ള ഫലം നിപാ പോസിറ്റീവായതോടെയാണ് ഒദ്യോഗിക സ്ഥിരീകരണമായത്. രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 2024 ജുലൈ 21ന് നിപാ ബാധിച്ച് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ
പതിമൂന്നുകാരന്‍ മരിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിപ സ്ഥിരീകരിക്കുന്നത്.