വിപണി ഇന്ന് നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 85 പോയന്റ് ഉയര്‍ന്ന് 57,400ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 17,100 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. കിറ്റക്സിന്റെ ഓഹരി വില 10ശതമാനത്തോളം കുതിച്ചു. ഡോ. റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങയി ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. തകര്‍ച്ചനേരിട്ടെങ്കിലും കഴിഞ്ഞ ദിവസം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 666 കോടി രൂപയാണ് നിക്ഷേപംനടത്തിയത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളില്‍ 1,287 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയുംചെയ്തു.