നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങി; ധനുഷ്- നയന്‍സ് ഫാന്‍സിന്റെ സൈബര്‍ പോര് മുറുകുന്നു
 



കോഴിക്കോട്: വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി 'നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' പുറത്തിറങ്ങി. നാനും റൗഡി താ എന്ന ചിത്രത്തിന്റെ വീഡിയോ, ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നടനും സിനിമയുടെ നിര്‍മാതാവുമായ ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 

ധനുഷ് നിര്‍മ്മാതാവായ 'നാനും റൗഡി താന്‍' സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്ത് വന്നത്. പിന്നാലെ അതിരൂക്ഷമായ വിമര്‍ശനമാണ് നയന്‍താര ധനുഷിനെതിരെ നടത്തിയത്. വിഷയത്തില്‍ നയന്‍താരയുടെയും ധനുഷിന്റെയും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പോരടിക്കുന്നതും തുടരുകയാണ്. ധനുഷ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത് ,അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ അടക്കം താരങ്ങള്‍ നയന്‍ തരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസന്‍ അടക്കം നടിമാര്‍ പിന്തുണച്ചെങ്കിലും, മലയാളി നടിമാര്‍ മാത്രമാണ് നയന്‍താരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media