കാസര്‍കോട്: കാസര്‍കോട് 59കാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പടെ ഏഴ് പേരെ മേല്‍പ്പറമ്പ് പൊലീസാണ് പിടികൂടിയത്. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതി നല്‍കുകയുമായിരുന്നു പരാതിക്കാരന്‍. അറസ്റ്റിലായ സംഘം റിമാന്റിലായി.