ഫോബ്സ് പുറത്തിറക്കിയ ഇന്ത്യക്കാരായ    ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് 10 മലയാളികള്‍.


ഫോബ്സ് പുറത്തിറക്കിയ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് 10 മലയാളികള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാര്‍ എംഎ യുസഫലിയാണ് മലയാളികളില്‍ ഒന്നാമതുള്ളത്. ഒട്ടേറെ രാജ്യങ്ങളില്‍ ബിസിനസ് ശൃംഖലകളുള്ള വ്യവസായിയായ എം.എ യൂസഫലിക്ക് ആകെ 480 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. ഏകദേശം 35600 കോടി ഇന്ത്യന്‍ രൂപയാണിത്. ആഗോളതലത്തില്‍ 589 ാം സ്ഥാനമാണ് യൂസഫലിക്കുള്ളത്. ഇന്ത്യയിലെ പട്ടികയില്‍ അദ്ദേഹം 26ാം സ്ഥാനത്താണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി ഉണ്ടായിരുന്നത്.

 

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി സമ്പന്നന്‍. 330 കോടി ഡോളറിന്റെ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്. 250 കോടി ഡോളര്‍ വീതം ആസ്തിയുള്ള രവി പിള്ള, ബൈജു രവീന്ദ്രന്‍ , 190 കോടി ഡോളര്‍ ആസ്തിയോടെ എസ്. ഡി. ഷിബുലാല്‍, 140 കോടി ഡോളറുള്ള ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, 330 കോടി ഡോളര്‍ ആസ്തിയോടെ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, 100 കോടി ഡോളര്‍ ആസ്തിയുള്ള ടി.എസ്. കല്യാണരാമന്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിലെ മറ്റ് പ്രമുഖർ.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media