അഗ്‌നിബാധയുണ്ടായ എംവി കവരത്തി യാത്രാക്കപ്പല്‍ ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചു
കൊച്ചി: ഇന്നലെ അഗ്‌നിബാധയുണ്ടായ എംവി കവരത്തി യാത്രാ കപ്പല്‍ ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉപയോഗിച്ച് കെട്ടി വലിച്ചുകൊണ്ടെത്തിക്കുകായിയരുന്നു. ആന്ത്രോത്തിലേക്കുള്ള യാത്രക്കാരെ ഇവിടെയിറക്കും. മറ്റ് ദ്വീപുകളിലേക്കുള്ളവരെ എംവി കോറല്‍ എന്ന കപ്പലിലേക്ക് മാറ്റും. 624 യാത്രക്കാരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു എംവി കവരത്തി കപ്പലില്‍ തീപിടിത്തമുണ്ടായത്. എഞ്ചിന്‍ റൂമിലായിരുന്നു തീപിടിത്തം. കപ്പലിലെ അഗ്‌നിരക്ഷാ വിഭാഗം ഇടപെട്ട് തീയണയ്ക്കുകയായിരുന്നു. ആളപായമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുത ബന്ധം തകരാറിലായതോടെ കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കപ്പല്‍ ഏറെ നേരം നിയന്ത്രണംവിട്ട് കടലില്‍ അലയുന്ന സാഹചര്യവുമുണ്ടായിരുന്നു. വൈദ്യുതി തടസപ്പെട്ടതോടെ ഫാന്‍, എസി സംവിധാനങ്ങള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കൊച്ചിയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പല്‍ ഇന്നലെ കഴിഞ്ഞ ദിവസം രാവിലെ കവരത്തിയിലെത്തിയിരുന്നു. ഇവിടെ നിന്ന് ആന്ത്രോത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കവരത്തിയില്‍ നിന്ന് 29 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുണ്ടായിരുന്നത്. യാത്രക്കരെല്ലാം സുരക്ഷിതരാണെന്നും ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.